Wednesday, March 23, 2011

ദൈവം





ദൈവം. ഈ പദം കൊണ്ട് സര്‍വശക്തനായ അല്ലാഹുവിനെക്കുറിച്ച് പ്രയോഗിക്കുന്നത് തന്നെ സൂക്ഷ്മമായി പഠിക്കുന്നവര്‍ ഒഴിവാക്കുകയാണ് പതിവ്‌. കാരണം അതിന്റെ സാധാരണ അര്‍ത്ഥ വ്യാപ്തിയില്‍ സര്‍വവ്യാപി എന്നവിശേഷണം വെച്ച് കൊട്‌ക്കുന്നുണ്ട്. അല്ലാഹു, ഏകദൈവ വിശ്വാസികളായ മുസ്ലിമീങ്ങളെ സംബന്ധിച്ചോടത്തോളം   ആരാധനക്ക് അര്‍ഹനായ ഒരേഒരു ഉണ്മയാണ്. എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമെന്നു വിശ്വസിക്കപ്പെടുന്നു. ദൈവ ശാസ്ത്രം  ദൈവത്തിന് പല സ്വഭാവങ്ങളും കല്പിച്ചു നൽകിയിട്ടുണ്ട്. അവയിൽ ഏറ്റവും സാധാരണമായവ ർവ്വജ്ഞാനിയായിരിക്കുക,ർവ്വശക്തനായിരിക്കുക, , നന്മയുടെ മൂർത്തീഭാവമായിരിക്കുക, വിശുദ്ധമായിരിക്കുക, അനാദിയായിരിക്കുക എന്നിവയാണ്. പടച്ചവ, തമ്പുരാ,ഈശ്വരൻ എന്നിങ്ങനെ വിവിധ പേരുകളിൽ ദൈവത്തെ സംബോധന ചെയ്യുന്നു. ചിലര്‍ ർവ്വവ്യാപിയായിരിക്കുക എന്ന സ്വഭാവവും കല്‍പ്പിക്കുന്നു. പക്ഷെ അല്ലാഹുവിനെക്കുറിച്ച് അത്തരം ഒരു പരാമര്‍ശം അസാധ്യമായി കാണുന്നു. കാരണം അവന്‍ സ്ഥല കാല പരിമിതികളെ അതിലങ്കിക്കുന്നു. സ്ഥലം അവനിലേക്ക് ചേര്‍ത്ത്‌ പറയാത്തപ്പോള്‍ സര്‍വ്വ സ്ഥലത്തും വ്യാപിച്ചു കിടക്കുക എന്നത് ഒരു വിശേഷണം അവന്റെ മേലിലില്ല. അതെങ്ങിനെ ഉണ്ടാവും സ്ഥലം തന്നെ അവന്റെ സ്രഷ്ടി അല്ലെ. അവന്റെ തന്നെ സ്രഷ്ടിആയ സര്‍വതിന്റെയും മുമ്പ്‌ അവന്റെ ഉണ്മ ഉണ്ട്. അവന്റെ വിശേഷങ്ങളും അവനെപ്പോലെ അനാദിയായതാണ്. സര്‍വവ്യാപിയാവുക എന്നത് സ്ഥലം ഉണ്മയില്‍ വരുന്ന കാലത്ത് മാത്രം വരുന്ന വിശേഷണം ആവുമ്പോള്‍ അത് ദൈവത്തിലേക്ക് ചേര്‍ക്കാന്‍ പറ്റില്ല. 

1 comment:

  1. NICE THOUGHT. ALLAH IS BEYOND TIME AND SPACE. THE TIME-SPACE CONTINIUUM IS HIS CREATION. അല്ലാഹു സ്ഥല കാലങ്ങള്‍ക്ക് അതീതനാണ്. സ്ഥല-കാല നൈരന്തര്യം(TIME-SPACE CONTINIUUM) എന്നത് അവന്റെ സൃഷ്ടി ആണ്.

    ReplyDelete