Saturday, August 4, 2012

എന്താണ് ജീവിതം ?

എന്താണ് ജീവിതം ?




ഒരു സത്യാന്വേഷിയെ അലട്ടുന്ന ചോദ്യങ്ങള്‍ ......


"The God has some intelligent devotees
They divorced the world and feared its appeal
When they looked at it and then they learned
It’s not suitable for a homeland
They considered it as Horrible Sea
And the virtues as the vessels to escape"


ഒരു ലക്ഷ്യമുണ്ടോ ഈ ജീവിതത്തിനു ?
ആര് സ്ര്ഷ്ടിച്ചു ഈ നമ്മെ ?
എന്തിനു വേണ്ടി ഈ ജന്മം തന്നു എനിക്ക് ?
നമ്മെ സ്ര്ഷ്ടിച്ച സ്രഷ്ടാവിന്റെ ഉദ്ദേശങ്ങള്‍ അറിഞ്ഞവരാറുണ്ട് ?
ആ സ്രഷ്ടാവ് നല്‍കിയ ജന്മം എങ്ങിനെ ഉപയോഗപ്പെടുത്തണമെന്ന് ആ സ്രഷ്ടാവ് തന്നെ കല്പിചിട്ടുണ്ടോ ആവൊ ?
എങ്കില്‍ അത് എങ്ങിനെ ലഭ്യമാവും ?
ആ നിയമങ്ങള്‍ , കല്പനകള്‍ ആര് പറഞ്ഞു തരും ?
പറഞ്ഞു തന്നാല്‍ തന്നെ അത് സത്യമെന്നു എങ്ങിനെ മനസ്സിലാക്കി എടുക്കും ?
മതങ്ങള്‍ മനുഷ്യ നിര്‍മ്മിതങ്ങള്‍ ആണോ അല്ലയോ ?

എന്ത് കൊണ്ടാണ് യുക്തി വാദികള്‍ എല്ലാ മതങ്ങളും മനുഷ്യനിര്‍മിതങ്ങള്‍ എന്ന് പറയാന്‍ കാരണം ?

ഏതെന്കിലും മതത്തെ ദൈവ ദാത്തമായി കാണാന്‍ കഴിയുമോ ?

ജീവിതത്തെയും മരണത്തെയും നിര്‍വചിച്ചതരോക്കെ ?

അരുടെതൊക്കെ ശരിയായിരിക്കാം ?

മരിച്ചാല്‍ തീരുന്നതാണോ ഈ ജീവിതം ?

ഇല്ലെങ്കില്‍ പിന്നെങ്ങിനെ ?

മരണത്തെയും ജീവിതത്തെയും എങ്ങിനെ മനസ്സിലാക്കണം ?

മരണാനന്തരം ഒരു ജീവിതമുണ്ടോ നമുക്ക് ?

ഉണ്ടെങ്കില്‍ അതെങ്ങിനെ?

ഇല്ലെങ്കില്‍ ആത്മാവ് എവിടെപ്പോകും ?

അതല്ല ആത്മാവ് സങ്കല്പ്പമാണോ ?

തെറ്റെന്ത് ? ശരിയെന്തു ?

തെറ്റും ശരിയും നിര്‍വചിക്കെണ്ടാതാര് ?

തെറ്റ് ചെയ്തവന്‍ സിക്ഷിക്കപ്പെടെണ്ടേ ?

എങ്കില്‍ ആര് ശിക്ഷിക്കും ?

ശരിയും നന്മയും ചെയ്താല്‍ പ്രതിഫലം അനുഭവിക്കെണ്ടേ ?

പ്രതിഫലം ആര് നല്‍കും ? എന്ത് നല്‍കും ?

അര്‍ക്ക് മനുഷ്യരുടെ നന്മകള്‍ കണക്കാക്കാന്‍ കഴിയും ?


ഇവക്കൊക്കെ പ്രതിഫലം നല്കാന്‍ കഴിയുന്നവന്‍ എങ്ങിനെ അത് ചെയ്തു തരും?

Monday, March 26, 2012

ചിലര്‍ വിഡ്ഢി വേഷംകെട്ടുന്നു



ഇ എ ജബ്ബാര്‍ ; തീവ്ര വാദത്തിന്റെയും ഭീകര വാദത്തിന്റെയും അടിസ്ഥാന ബീജം അനിയന്ത്രിത യുക്തി വാദമാണ്. ഭൂമിയില്‍ കുഴപ്പ്മുണ്ടാക്കുന്നവര്‍ക്ക് തക്ക ശിക്ഷ നടപ്പാക്കുക ഇസ്ലാമിന് മാത്രമേ ധൈര്യമുണ്ടാവൂ ; അത് അതിന്റെ മേന്മയാനെന്നെ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കൂ. പക്ഷെ അത് നടപ്പാക്കാന്‍ ഇസ്ലാം ചില മാനദണ്ടങ്ങള്‍ വെച്ചിട്ടുണ്ട്. അതില്‍ പ്രധാനം ഇസ്ലാമിന് സ്വന്തമായ ഭരണം ഉണ്ടാവുക എന്നതാണ്. ഒരു ഖലീഫയോ ഖലീഫയുടെ നിയന്ത്രണത്തിലുള്ള ഖാളിയോ ആണ് ഇതു നടപ്പില്‍ വരുത്തേണ്ടത്. അല്ലാത്ത പക്ഷം അത് നട്പ്പിലാക്കുനത് അക്രമാണ്. ഇസ്ലാമിന്റെ പേരിട്ടു വിളിച്ചു എന്നത് കൊണ്ട ഇങ്ങിനെ ചെയ്യുന്നവരുടെ ചെയ്തി ഇസ്ലാമിന്റെ ഉത്തരവാടിത്തത്തില്‍ കെട്ടി വെക്കുന്നത് നിന്റെയൊക്കെ അല്‍പത്തമായെ ജനം മനസ്സിലാക്കൂ .
അത്തരം ഭീകര പ്രസ്ഥാനങ്ങളില്‍ എത്തിപ്പെടുന്നവര്‍ മതത്തില്‍ കേവല യുക്തി നടപ്പിലാക്കുന്നവരാണ്.യുക്തി വാദികളുടെ മുഖമുദ്ര കേവല ശുദ്ധ യ്ക്തി യാണ് എന്നാല്‍  മതത്തില്‍ വരുന്നത് പ്രായോഗിക യുക്തിയാണ്

Wednesday, March 23, 2011

ദൈവം





ദൈവം. ഈ പദം കൊണ്ട് സര്‍വശക്തനായ അല്ലാഹുവിനെക്കുറിച്ച് പ്രയോഗിക്കുന്നത് തന്നെ സൂക്ഷ്മമായി പഠിക്കുന്നവര്‍ ഒഴിവാക്കുകയാണ് പതിവ്‌. കാരണം അതിന്റെ സാധാരണ അര്‍ത്ഥ വ്യാപ്തിയില്‍ സര്‍വവ്യാപി എന്നവിശേഷണം വെച്ച് കൊട്‌ക്കുന്നുണ്ട്. അല്ലാഹു, ഏകദൈവ വിശ്വാസികളായ മുസ്ലിമീങ്ങളെ സംബന്ധിച്ചോടത്തോളം   ആരാധനക്ക് അര്‍ഹനായ ഒരേഒരു ഉണ്മയാണ്. എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമെന്നു വിശ്വസിക്കപ്പെടുന്നു. ദൈവ ശാസ്ത്രം  ദൈവത്തിന് പല സ്വഭാവങ്ങളും കല്പിച്ചു നൽകിയിട്ടുണ്ട്. അവയിൽ ഏറ്റവും സാധാരണമായവ ർവ്വജ്ഞാനിയായിരിക്കുക,ർവ്വശക്തനായിരിക്കുക, , നന്മയുടെ മൂർത്തീഭാവമായിരിക്കുക, വിശുദ്ധമായിരിക്കുക, അനാദിയായിരിക്കുക എന്നിവയാണ്. പടച്ചവ, തമ്പുരാ,ഈശ്വരൻ എന്നിങ്ങനെ വിവിധ പേരുകളിൽ ദൈവത്തെ സംബോധന ചെയ്യുന്നു. ചിലര്‍ ർവ്വവ്യാപിയായിരിക്കുക എന്ന സ്വഭാവവും കല്‍പ്പിക്കുന്നു. പക്ഷെ അല്ലാഹുവിനെക്കുറിച്ച് അത്തരം ഒരു പരാമര്‍ശം അസാധ്യമായി കാണുന്നു. കാരണം അവന്‍ സ്ഥല കാല പരിമിതികളെ അതിലങ്കിക്കുന്നു. സ്ഥലം അവനിലേക്ക് ചേര്‍ത്ത്‌ പറയാത്തപ്പോള്‍ സര്‍വ്വ സ്ഥലത്തും വ്യാപിച്ചു കിടക്കുക എന്നത് ഒരു വിശേഷണം അവന്റെ മേലിലില്ല. അതെങ്ങിനെ ഉണ്ടാവും സ്ഥലം തന്നെ അവന്റെ സ്രഷ്ടി അല്ലെ. അവന്റെ തന്നെ സ്രഷ്ടിആയ സര്‍വതിന്റെയും മുമ്പ്‌ അവന്റെ ഉണ്മ ഉണ്ട്. അവന്റെ വിശേഷങ്ങളും അവനെപ്പോലെ അനാദിയായതാണ്. സര്‍വവ്യാപിയാവുക എന്നത് സ്ഥലം ഉണ്മയില്‍ വരുന്ന കാലത്ത് മാത്രം വരുന്ന വിശേഷണം ആവുമ്പോള്‍ അത് ദൈവത്തിലേക്ക് ചേര്‍ക്കാന്‍ പറ്റില്ല. 

Saturday, March 19, 2011

ഫിലോസഫി

ഫിലോസഫി അഥവാ തത്വശാസ്ത്രം എന്നത് കൊണ്ട്‌ ഉദേശിക്കുന്നത് ജീവിതം ,അറിവ്‌ ,മൂല്യങ്ങള്‍ യുക്തി ,ബുദ്ധി , മനസ്സ്‌ ഭാഷ തുടങ്ങിയ കാര്യങ്ങളെ അതിന്റെ അടിസ്ഥാന ഘടകം പരിശോധന നടത്തി വരച്ചു കാണിച്ചു കൊണ്ടുള്ള പഠനം ആണ്. കാര്യങ്ങളുടെ മൌലിക പ്രശ്നങ്ങള്‍ വിലയിരുത്തപ്പെടുന്നു എന്നാണ് ഇത് മറ്റു പഠന മേഘലയില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. പരമ പ്രധാന കാര്യം വ്യവസ്ഥാപിതമായ സമീപനമാണ് ഓരോരോ ഘടഘങ്ങളിലും അവലംബിക്കേണ്ടത് എന്നതാണ്. ഈ വ്യവസ്ഥാപിതമായ സമീപനത്തെ നഷ്ടപ്പെടുത്തുംപോഴാണ് ഒരു ചിന്താ പ്രസ്ഥാനം വഴി തെറ്റുന്നത്. അവര്‍ക്ക് ഫിലോസഫി പിഴക്കുന്നു. മനുഷ്യന്റെ ആത്യന്തിക ലക്ഷ്യപ്രാപ്തിക്ക് അവര്‍ വിഘാതമാകുന്നതു അവര്‍ തന്നെ പലപ്പോഴും അറിയാതെ പോകുകയും ചെയ്യുന്നു.

നേരറിയാതെ വരുന്നത് ചിന്താ ധാരകള്‍ക്ക് ക്രമീകരണം നഷ്ടപ്പെടുംപോഴാണ്!!!

ക്രമീകരണങ്ങള്‍ ഋജുവായ തെന്നു ബോദ്ധ്യം വരുന്നതിന്റെ മാനദണ്ഡം ഒരസത്യ വാദത്തില്‍ ഇത്രയും വലിയ ‘യോഗ്യരുടെ’ സംഘംചേരല്‍ അസാധ്യമാണ് എന്ന ചിന്താശേഷിയുള്ള ഒരുത്തന്റെ ബുദ്ധിയുടെ തീരുമാനമാണ്.
ഹിക്മത്ത്, ജ്ഞാനം, വിസ്ഡം എന്നൊക്കെ ഇതിനെ തന്നെ വിശേഷിപ്പിക്കുന്ന വിവിധ ഭാഷാ പ്രയോഗങ്ങളാണ്. സാമൂഹിക പശ്ചാത്തലം അതി വിശദമായി പഠിക്കുമ്പോള്‍ ജ്ഞാനികള്‍ ക്ക് ലഭിക്കുന്നതാണ്  ഫിലോസഫി. ആത്യന്തിക ലക്‌ഷ്യം തേടിയുള്ള പ്രായോഗിക യുക്തിയുടെയും രോഗാതുരമല്ലാത്ത ബുദ്ധിയുടെയും അചഞ്ചലമായ വിശ്വാസത്തിന്റെയും സങ്കരമാണ് ഏതാര്‍ ഥ ഫിലോസഫി. ഗ്രീക്ക് ,ഇറാന്‍ , ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ സംഭാവന തത്വഞാന ചരിത്രത്തിലെ നായികക്കല്ലുകളെങ്കിലും പ്രായോഗികമായി ആത്യന്തിക ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്ന രീതിയില്‍ ഇഹലോകത്തിലെയും പരലോകത്തിലെയും ജീവിതത്തെ സമ്മിശ്രമായി അവതരിപ്പിച്ച ഒരേയൊരു ഫിലോസഫിക്കല്‍ ബ്രാഞ്ച്‌ ഇസ്ലാമിക്‌ ഫിലോസഫി ആണ് .