Saturday, March 19, 2011

ഫിലോസഫി

ഫിലോസഫി അഥവാ തത്വശാസ്ത്രം എന്നത് കൊണ്ട്‌ ഉദേശിക്കുന്നത് ജീവിതം ,അറിവ്‌ ,മൂല്യങ്ങള്‍ യുക്തി ,ബുദ്ധി , മനസ്സ്‌ ഭാഷ തുടങ്ങിയ കാര്യങ്ങളെ അതിന്റെ അടിസ്ഥാന ഘടകം പരിശോധന നടത്തി വരച്ചു കാണിച്ചു കൊണ്ടുള്ള പഠനം ആണ്. കാര്യങ്ങളുടെ മൌലിക പ്രശ്നങ്ങള്‍ വിലയിരുത്തപ്പെടുന്നു എന്നാണ് ഇത് മറ്റു പഠന മേഘലയില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. പരമ പ്രധാന കാര്യം വ്യവസ്ഥാപിതമായ സമീപനമാണ് ഓരോരോ ഘടഘങ്ങളിലും അവലംബിക്കേണ്ടത് എന്നതാണ്. ഈ വ്യവസ്ഥാപിതമായ സമീപനത്തെ നഷ്ടപ്പെടുത്തുംപോഴാണ് ഒരു ചിന്താ പ്രസ്ഥാനം വഴി തെറ്റുന്നത്. അവര്‍ക്ക് ഫിലോസഫി പിഴക്കുന്നു. മനുഷ്യന്റെ ആത്യന്തിക ലക്ഷ്യപ്രാപ്തിക്ക് അവര്‍ വിഘാതമാകുന്നതു അവര്‍ തന്നെ പലപ്പോഴും അറിയാതെ പോകുകയും ചെയ്യുന്നു.

നേരറിയാതെ വരുന്നത് ചിന്താ ധാരകള്‍ക്ക് ക്രമീകരണം നഷ്ടപ്പെടുംപോഴാണ്!!!

ക്രമീകരണങ്ങള്‍ ഋജുവായ തെന്നു ബോദ്ധ്യം വരുന്നതിന്റെ മാനദണ്ഡം ഒരസത്യ വാദത്തില്‍ ഇത്രയും വലിയ ‘യോഗ്യരുടെ’ സംഘംചേരല്‍ അസാധ്യമാണ് എന്ന ചിന്താശേഷിയുള്ള ഒരുത്തന്റെ ബുദ്ധിയുടെ തീരുമാനമാണ്.
ഹിക്മത്ത്, ജ്ഞാനം, വിസ്ഡം എന്നൊക്കെ ഇതിനെ തന്നെ വിശേഷിപ്പിക്കുന്ന വിവിധ ഭാഷാ പ്രയോഗങ്ങളാണ്. സാമൂഹിക പശ്ചാത്തലം അതി വിശദമായി പഠിക്കുമ്പോള്‍ ജ്ഞാനികള്‍ ക്ക് ലഭിക്കുന്നതാണ്  ഫിലോസഫി. ആത്യന്തിക ലക്‌ഷ്യം തേടിയുള്ള പ്രായോഗിക യുക്തിയുടെയും രോഗാതുരമല്ലാത്ത ബുദ്ധിയുടെയും അചഞ്ചലമായ വിശ്വാസത്തിന്റെയും സങ്കരമാണ് ഏതാര്‍ ഥ ഫിലോസഫി. ഗ്രീക്ക് ,ഇറാന്‍ , ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ സംഭാവന തത്വഞാന ചരിത്രത്തിലെ നായികക്കല്ലുകളെങ്കിലും പ്രായോഗികമായി ആത്യന്തിക ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്ന രീതിയില്‍ ഇഹലോകത്തിലെയും പരലോകത്തിലെയും ജീവിതത്തെ സമ്മിശ്രമായി അവതരിപ്പിച്ച ഒരേയൊരു ഫിലോസഫിക്കല്‍ ബ്രാഞ്ച്‌ ഇസ്ലാമിക്‌ ഫിലോസഫി ആണ് .

1 comment:

  1. lexically well organised and semantically condensed

    ReplyDelete